സൂറ At-Tin — The Fig

സൂറ At-Tin (The Fig) — 95/114 · 8 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.

وَٱلتِّينِ وَٱلزَّيۡتُونِ

അത്തിയും, ഒലീവും

Ayah 1

وَطُورِ سِينِينَ

സീനാപര്‍വ്വതവും

Ayah 2

وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ

നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം

Ayah 3

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمࣲ‏

തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു

Ayah 4

ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ

പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു

Ayah 5

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونࣲ‏

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും

Ayah 6

فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ

എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്‌

Ayah 7

أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ

അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ

Ayah 8