സൂറ Al-Fatihah — The Opening

സൂറ Al-Fatihah (The Opening) — 1/114 · 7 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

Ayah 1

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു

Ayah 2

ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയും

Ayah 3

مَٰلِكِ يَوۡمِ ٱلدِّينِ

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍

Ayah 4

إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു

Ayah 5

ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ

Ayah 6

صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ

നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല

Ayah 7