സൂറ Al-Fil — The Elephant

സൂറ Al-Fil (The Elephant) — 105/114 · 5 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.

أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِأَصۡحَٰبِ ٱلۡفِيلِ

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ

Ayah 1

أَلَمۡ يَجۡعَلۡ كَيۡدَهُمۡ فِي تَضۡلِيلࣲ‏

അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ

Ayah 2

وَأَرۡسَلَ عَلَيۡهِمۡ طَيۡرًا أَبَابِيلَ

കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു

Ayah 3

تَرۡمِيهِم بِحِجَارَةࣲ مِّن سِجِّيلࣲ‏

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ

Ayah 4

فَجَعَلَهُمۡ كَعَصۡفࣲ مَّأۡكُولِۭ

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി

Ayah 5