സൂറ Al-Qaari'a — The Calamity

സൂറ Al-Qaari'a (The Calamity) — 101/114 · 11 ആയത്തുകൾ. അറബി പാഠവും മലയാളം വിവർത്തനവും സഹിതം വായിക്കാനും കേൾക്കാനും.

ٱلۡقَارِعَةُ

ഭയങ്കരമായ ആ സംഭവം

Ayah 1

مَا ٱلۡقَارِعَةُ

ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു

Ayah 2

وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ

ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ

Ayah 3

يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ

മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം

Ayah 4

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ

പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

Ayah 5

فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ

അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

Ayah 6

فَهُوَ فِي عِيشَةࣲ رَّاضِيَةࣲ‏

അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും

Ayah 7

وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

Ayah 8

فَأُمُّهُۥ هَاوِيَةࣱ‏

അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും

Ayah 9

وَمَآ أَدۡرَىٰكَ مَا هِيَهۡ

ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ

Ayah 10

نَارٌ حَامِيَةُۢ

ചൂടേറിയ നരകാഗ്നിയത്രെ അത്‌

Ayah 11